Month: മെയ് 2020

ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക

ഒരു ആഗോള വൈറസ് ആയിരക്കണക്കിനാളുകളെ കൊന്നുകൊണ്ടിരിക്കുന്നു. 40 ദിവസത്തെ ലോക്ക്ഡൗണിലാണ് ഇന്ത്യ ഇപ്പോള്‍. ഞാന്‍ കാണുമെന്ന് എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍, ജീവിക്കാന്‍ മറന്നുപോകുന്നു. എന്റെ…

ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ

ജനുവരിയിലെ ഒരു സമയത്ത്, കോവിഡ് -19 മഹാമാരിയെക്കുറിച്ചു കേള്‍ക്കുന്നതിനും വളരെ മുമ്പുതന്നെ, ''സഹിക്കാനുളള കൃപ'' എന്ന വിഷയത്തെക്കുറിച്ചു പഠിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതിനാധാരമായി യാക്കോബ് 5:10-11 ആണ് ഞങ്ങള്‍ക്ക് ലഭിച്ചത്: ''സഹോദരന്മാരേ,…

മഹാമാരി ഭയം

കൊറോണ മഹാമാരി ഇത്തരത്തിലുള്ള ആദ്യത്തേതല്ല. ചരിത്രത്തിലുടനീളം ഇരുപതിലധികം മഹാമാരികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിള്‍ എന്നോട് പറയുന്നു. മഹാമാരിയുടെ രേഖപ്പെടുത്തിയ ചരിത്രം ആരംഭിക്കുന്നത് എ. ഡി. 165-180 കാലഘട്ടത്തിലെ…

അസാധ്യമായ ക്ഷമ

അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: 'കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക - ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.'

ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള്‍ അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള്‍ ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.

ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ''അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു' (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ''പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ'' (വാ. 34).

യേശു നല്‍കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.

യാത്രയ്ക്കുള്ള കരുത്ത്

ഒരു വേനല്‍ക്കാലത്ത്, അസാധ്യമെന്നു തോന്നിയ ഒരു ജോലി ഞാന്‍ അഭിമുഖീകരിച്ചു - അസ്പഷ്ടമായ ഒരു സമയപരിധിക്കുള്ളില്‍ ഒരു വലിയ എഴുത്ത് പദ്ധതി. ദിവസം മുഴുവനും തനിയെ ചിലവഴിക്കുകയും വാക്കുകള്‍ പേജില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത എനിക്ക് ക്ഷീണവും നിരുത്സാഹവും തോന്നി, പദ്ധതി ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ബുദ്ധിമാനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, ''നിങ്ങള്‍ക്ക് അവസാനമായി ഉന്മേഷം തോന്നിയത് എപ്പോഴാണ്? ഒരുപക്ഷേ നിങ്ങള്‍ സ്വയം വിശ്രമിക്കാനും നല്ല ഭക്ഷണം ആസ്വദിക്കാനും നിങ്ങളെത്തന്നെ അനുവദിക്കേണ്ടതുണ്ട്.'

അവള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവളുടെ ഉപദേശം എന്നെ ഏലിയാവിനെക്കുറിച്ചും ഈസേബെലില്‍ നിന്ന് ലഭിച്ച ഭയാനകമായ സന്ദേശത്തെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു (1 രാജാക്കന്മാര്‍ 19:2). എന്നിരുന്നാലും എന്റെ എഴുത്ത് പദ്ധതി പ്രവാചകന്റെ അനുഭവത്തിന്റെ പ്രപഞ്ച സ്‌കെയിലിനടുത്തായിരുന്നില്ല. കര്‍മ്മേല്‍ പര്‍വതത്തില്‍ കള്ളപ്രവാചകന്മാരുടെമേല്‍ ഏലിയാവ് വിജയം വരിച്ചശേഷം, അവനെ പിടികൂടി കൊല്ലുമെന്ന് ഈസേബെല്‍ സന്ദേശം അയച്ചു. തല്‍ഫലമായി അവന്‍ മരിക്കാന്‍ കൊതിച്ചു. പക്ഷേ, നല്ല ഉറക്കം ആസ്വദിച്ച അവനെ ഒരു ദൂതന്‍ രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചു. ദൈവം അവന്റെ ശാരീരിക ശക്തി പുതുക്കിയതിനുശേഷം, യാത്ര തുടരാന്‍ അവനു കഴിഞ്ഞു.

നമുക്കു ''യാത്ര അതികഠിനം'' ആയിരിക്കുമ്പോള്‍ (വാ. 7), വിശ്രമവും ആരോഗ്യകരവും സംതൃപ്തിദായകവുമായ ഭക്ഷണവും നാം ആസ്വദിക്കേണ്ടതുണ്ട്. നാം ക്ഷീണിതരോ വിശപ്പുള്ളവരോ ആയിരിക്കുമ്പോള്‍ നിരാശയിലേക്കോ ഭയത്തിലേക്കോ എളുപ്പത്തില്‍ കീഴടങ്ങാം. എന്നാല്‍ ഈ വീണുപോയ ലോകത്തില്‍ കഴിയുന്നത്രയും ദൈവം തന്റെ വിഭവങ്ങളിലൂടെ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍, അവനെ സേവിക്കുന്നതിനുള്ള അടുത്ത നടപടി നമുക്ക് എടുക്കാം.

ഗ്രഹണം

കണ്ണിനു സംരക്ഷണം കൊടുത്തുകൊണ്ടും അനുയോജ്യമായ കാഴ്ചാ സ്ഥലം തിരഞ്ഞെടുത്തും, വീട്ടിലുണ്ടാക്കിയ ലഘുഭക്ഷണം പൊതിഞ്ഞെടുത്തും ഞാന്‍ തയ്യാറായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാനും എന്റെ കുടുംബവും ഒരു സൂര്യഗ്രഹണത്തിന്റെ അപൂര്‍വ ദൃശ്യം കണ്ടു - സൂര്യന്റെ മുഴുവന്‍ വൃത്തവും മൂടുന്ന ചന്ദ്രന്‍.

സാധാരണ ശോഭയുള്ള വേനല്‍ക്കാല ഉച്ചതിരിഞ്ഞ് അസാധാരണമായ ഇരുട്ട് വരാന്‍ ഗ്രഹണം കാരണമായി. ഈ ഗ്രഹണം ഒരു രസകരമായ ആഘോഷവും സൃഷ്ടിക്കുമേലുള്ള ദൈവത്തിന്റെ അസാധാരണമായ ശക്തിയുടെ ഓര്‍മ്മപ്പെടുത്തലുമായിരുന്നുവെങ്കിലും (സങ്കീര്‍ത്തനം 135:6-7), ചരിത്രത്തിലുടനീളം പകല്‍ ഇരുട്ടു വരുന്നതിനെ അസാധാരണവും ദുശ്ശകുനവുമായിട്ടാണ് - എല്ലാം ശരിയായിരിക്കില്ല എന്നതിന്റെ അടയാളം - കാണുന്നത് (പുറപ്പാട് 10:21; മത്തായി 27:45).

പുരാതന യിസ്രായേലിലെ വിഭജിത രാജവാഴ്ചയുടെ കാലഘട്ടത്തില്‍ ആമോസ് എന്ന പ്രവാചകനെ സംബന്ധിച്ച് ഇരുട്ട് സൂചിപ്പിച്ചത് ഇതാണ്. ദൈവത്തില്‍ നിന്ന് പിന്തിരിയുന്നത് തുടര്‍ന്നാല്‍ നാശം സംഭവിക്കുമെന്ന് ആമോസ് വടക്കന്‍ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി. ഒരു അടയാളമെന്ന നിലയില്‍, ദൈവം ''അന്നാളില്‍ ഞാന്‍ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും
ചെയ്യും'' (ആമോസ് 8:9).

എന്നാല്‍ ദൈവത്തിന്റെ ആത്യന്തിക ആഗ്രഹവും ലക്ഷ്യവും എല്ലാം ശരിയാക്കുക എന്നതായിരുന്നു. ആളുകളെ പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോഴും, ശേഷിക്കുന്നവരെ ഒരു ദിവസം യെരൂശലേമിലേക്കു തിരികെ കൊണ്ടുവരുമെന്നും ''തകര്‍ന്ന മതിലുകള്‍ നന്നാക്കി അവശിഷ്ടങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും'' ദൈവം വാഗ്ദത്തം ചെയ്തു (9:11).

യിസ്രായേലിനെപ്പോലെ ജീവിതം അതിന്റെ ഇരുണ്ട അവസ്ഥയിലായിരിക്കുമ്പോഴും, എല്ലാ ആളുകള്‍ക്കും വെളിച്ചവും പ്രത്യാശയും തിരികെ കൊണ്ടുവരുന്നതിനായി ദൈവം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ നമുക്ക് ആശ്വാസം ലഭിക്കും (പ്രവൃത്തികള്‍ 15:14-18).